Latest News

പ്ലാസ്റ്റിക്ക് നിരോധനം; ഇലയില്‍പായസം വിളമ്പി വ്യാപാരിദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കി കൊണ്ട് ഇലയില്‍ പായസം വിളമ്പി വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ദിനം ശ്രദ്ധേയമായി.[www.malabarflash.com]

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വ്യാപാരിദിനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് നിരോധനത്തില്‍ മാതൃകയാക്കി ഇലയില്‍ പായസ വിതരണം നടത്തിയത്.
രാവിലെ 9 മണിക്ക് വ്യാപാരഭവനില്‍ പ്രസിഡന്റ് സി യൂസഫ്ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് വ്യാപാരികള്‍ ബസ് സ്റ്റാന്റ് പരിസരത്തേക്ക് പ്രകടനം നടത്തി.
കാഞ്ഞങ്ങാട് ബസ്സ്സ്റ്റാന്റ് പരിസരത്ത് വെച്ച് വ്യാപാരിദിനം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.എ. പീറ്റര്‍, ജില്ലാ സെക്രട്ടറി അശോകന്‍ പ്രണവം, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ത്വയ്ബ്, യൂത്ത് വിംഗ് വനിത വിഭാഗം പ്രസിഡണ്ട് ശോഭന ബാലകൃഷ്ണന്‍, എ.ഹമീദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

കെ.വി.ലക്ഷ്മണന്‍, സുപ്പര്‍ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ച് യൂത്ത് വിംഗ് കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂത്ത് വിംഗ് രക്തദാന സന്നദ്ധസേന അംഗങ്ങള്‍ രക്തദാനം നടത്തി. രക്തദാനചടങ്ങ് യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് തയ്യിബ് ഉദ്ഘാടനം ചെയ്തു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.