Latest News

ദമ്പതികളുടെ ആത്മഹത്യ ഒരാള്‍കൂടി അറസ്റ്റില്‍

രാജപുരം: യുവ ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വയനാട് പുല്‍പ്പളളി സ്വദേശിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. രാജപുരം കോളിച്ചാല്‍ എരിഞ്ഞിലംകോട് അയ്യപ്പ ഭജനമഠത്തിനടുത്ത് ആശാരിപ്പറമ്പില്‍ സുനില്‍കുമാര്‍-ജയലക്ഷ്മി ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തിലാണ് വയനാട്, പരില്‍പ്പളളി മരങ്കാവ് സ്വദേശി വിപിനിനെ(45) രാജപുരം എസ് ഐ ജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഈ കേസില്‍ വടകര ഒഞ്ചിയത്തെ ട്രാവല്‍ ഏജന്റായ ആനന്ദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുനില്‍ കുമാറിന്റെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ ആനന്ദിന്റെയും, വിപിന്റെയും പേരുകള്‍ സൂചിപ്പിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ ഒരു ട്രാവല്‍ ഏജന്‍സി മുഖേന കാനഡ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക വിസ നല്‍കാമെന്ന് പറഞ്ഞ് സുനിലില്‍ നിന്നും ട്രാവല്‍ ഏജന്‍സി ഏജന്റുമാരായ ഇവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു.
നാട്ടിലെ പലരില്‍നിന്നും വിസ വാഗ്ദാനം ചെയ്താണ് സുനില്‍കുമാര്‍ പണം വാങ്ങി ഇവര്‍ക്ക് നല്‍കിയത്. എന്നാല്‍ പണം നല്‍കിയിട്ടും വിസ നല്‍കാന്‍ ഹരിയാനയിലെ ട്രാവല്‍ ഏജന്‍സി തയ്യാറായില്ല. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് ഹരിയാനയില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയതായി മനസിലായത്.
പിന്നീട് ആനന്ദും വിപിനുമായി ബന്ധപ്പെട്ട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൈ മലര്‍ത്തുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ സുനിലിനെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.

ഒടുവിലാണ് ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാനാവാതെ സുനിലും ഭാര്യ ജയലക്ഷ്മിയും ജീവനൊടുക്കിയത്. അറസ്റ്റ് ചെയ്ത വിപിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ ആനന്ദും ജയിലിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.