അരൂർ : കൂട്ടുകാരിയുടെ വീട്ടിൽ വിവാഹതലേന്നത്തെ വിരുന്നിൽ പങ്കെടുത്തു രാത്രി വീടുകളിലേക്കു മടങ്ങിയ സുഹൃത്തുക്കളായ മൂന്നു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു.[www.malabarflash.com]
വിവരമറിഞ്ഞ് അരൂർ പോലീസും കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ തുറവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
അരൂർ കിഴക്കേവേലിക്കകത്തു സണ്ണിയുടെ മകൻ ജിതിൻ വർഗീസ് (24), കടവന്ത്ര ഗാന്ധിനഗർ ചേന്നാട്ട് ജോസഫിന്റെ മകൻ ലിഥിൻ ജോസഫ് (23), കടവന്ത്ര എളംകുളം ഒറ്റനിലത്ത് ആൻസന്റെ മകൻ മിലൻ ആന്റണി (അപ്പു-22) എന്നിവരാണു മരിച്ചത്. ഞായാറാഴ്ച പുലർച്ചെ ഒന്നോടെ അരൂർ അമ്മനേഴം ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
സുഹൃത്തിന്റെ വിവാഹത്തിന്റെ തലേ ദിവസത്തെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീടുകളിലേക്കു മടങ്ങാനായി രാത്രി വൈകി ലിഥിനെയും മിലനെയും കൂട്ടി ജിതിൻ അരൂർ പള്ളി ബസ് സ്റ്റോപ്പിലേക്കു പോയതായിരുന്നു. കൊല്ലത്തുനിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന മെമു ട്രെയിനാണു മൂവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ കുറ്റിക്കാട്ടിലേക്കു യുവാക്കൾ തെറിച്ചുവീണു. കൊടും വളവുള്ള ഈ പ്രദേശത്തു ട്രെയിൻ വരുന്നത് അറിയാൻ സാധിക്കാതിരുന്നതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

മിലൻ തമിഴ്നാട്ടിൽനിന്ന് എൻജിനിയറിംഗ് ഡിപ്ലോമ പാസായശേഷം നിർമൽ എൻജിനിയറിംഗ് കന്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. അമ്മ റെക്സി ആന്റണി. അലൻ സഹോദരനാണ്. എളംകുളം ലിറ്റിൽഫ്ളവർ പള്ളിയിൽ മിലന്റെ മൃതദേഹം സംസ്കരിച്ചു.
എറണാകുളം എംജി റോഡിൽ വർക്ക്ഷോപ്പിൽ മെക്കാനിക്ക് അപ്രന്റിസാണു ലിഥിൻ ജോസഫ്. പരേതനായ ജോസഫിന്റെയും മെറ്റിൽഡയുടെയും മകനാണ്. ലിതുൻ ജോസഫ് സഹോദരനാണ്. കതൃക്കടവ് സെൻറ് ഫ്രാൻസിസ് പള്ളിയിൽ സംസ്കരിച്ചു.
ആർട്ടിസ്റ്റായ ജിതിൻ സണ്ണി-മെറ്റി ദന്പതികളുടെ മകനാണ്. സഹോദരി:സൗമ്യ.
No comments:
Post a Comment