കണ്ണൂര്‍: അമ്പാടിമുക്കില്‍ സി.പി.എംബി.ജെ.പി സംഘര്‍ഷം. മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.[www.malabarflash.com]
പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ പ്രസാദിനെയാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. നീരജിനെയും വൈശാഖിനെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തോടെയാണ് അക്രമം.
ബി.ജെ.പി പ്രവര്‍ത്തകരുടെ ശക്തികേന്ദ്രമാണ് കണ്ണൂര്‍ നഗരത്തില്‍ തളാപ്പിനോട് ചേര്‍ന്നുള്ള അമ്പാടിമുക്ക്. ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.എമ്മിലേക്ക് മാറിയതിനെ തുടര്‍ന്ന് മുമ്പ് സംഘര്‍ഷങ്ങളുണ്ടായിരുന്നു.
ഓണക്കാലത്ത് സംഘര്‍ഷമുണ്ടാകുമെന്നതിനാല്‍ ഇവിടെ കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസിനെ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.
No comments:
Post a Comment