തിരുവനന്തപുരം: ഫേസ് ബുക്ക് വഴി ചാറ്റ് ചെയ്ത് പരിചയപ്പെട്ടു വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.[www.malabarflash.com]
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മര്‍സൂറിനെയാണ് തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളില്‍ എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മര്‍സൂര്‍ ആറ് മാസം മുമ്പാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
പിന്നീട് യുവതിയെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് മര്‍സൂര്‍ തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് മന്‍സൂര്‍ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment