കൊച്ചി: വീട് വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച കാസര്‍കോട് ഉദുമ കരിപ്പോടി കണിയാംപാടിയിലെ ആതിര താന്‍ ഹിന്ദു മതത്തിലേക്കു തിരിച്ചു പോവുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com ]
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നിറങ്ങി ആതിര ഇസ്ലാം മതം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍, താന്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് എത്തുകയായിരുന്നെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ആതിര വെളിപ്പെടുത്തിയിരിക്കുന്നത്.
ആതിര ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖം:
പഠിക്കുന്ന കാലത്ത് കൂടുതൽ മുസ്ലിം കുട്ടികളാണ് സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. അവരിൽ നിന്നുള്ള പെരുമാറ്റം കണ്ടിട്ടാണ് ആകർഷണം തോന്നുന്നത്. അങ്ങനെ തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായത്. ഹിന്ദു പുരാണങ്ങളിലും ദൈവവിശ്വാങ്ങളെക്കുറിച്ചും അവർ താരതമ്യം ചെയ്ത് സംസാരിച്ചപ്പോൾ അതാണ് ശരിയെന്ന് തോന്നി.

അങ്ങനെ അവർ എനിക്ക് വായിക്കാനായി പല പുസ്തകങ്ങളും വായിക്കാൻ തന്നു. നരകക വർണ്ണനങ്ങൾ അടക്കമുള്ള പരലോകത്തെക്കുറിച്ചുള്ള പുസ്തകമായിരുന്നു അതിൽ പ്രധാനം. അപ്പോ മുസ്ലിം വിശ്വാസിയായിട്ടില്ലെങ്കിൽ ഈ നരകം എനിക്കും കിട്ടില്ലേ എന്ന തോന്നൽ എനിക്കും ഉണ്ടായി. അങ്ങനെ പേടിച്ചിട്ടാണ് ആദ്യം മതം മാറാൻ തീരുമാനിച്ചത്. നസീബ, ഷരീഫ, മുസ്തിൽ, അനീസ എന്നിവരാണ് പ്രധാനമായും പുസ്തകങ്ങൾ തന്നത്. ഞങ്ങൾ മുസ്ലീങ്ങളായി എന്നൊരു ബുക്ക് അവർ തന്നിരുന്നു. ഇസ്ലാമിലേക്ക് കൺവേർട്ട് ചെയ്തവരുടെ ബുക്ക് ആയിരുന്നു അത്.
അതെല്ലാം വായിച്ചപ്പോൾ ഇത് മാത്രമാണ് ശരിയെന്ന അന്ധമായ വിശ്വാസമാണ് എന്നിലുണ്ടായത്. കസർഗോഡ് കോളേജിനടുത്ത് ഒരു പ്രോഗ്രാം നടക്കുന്നുണ്ട്. മുസ്ലീങ്ങൾക്കും അമുസ്ലീങ്ങൾക്കും പങ്കെടുക്കാം എന്ന് നസീബ പറഞ്ഞു. പക്ഷെ എനിക്ക് അതിന് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നസീബയോടൊപ്പം കോളേജിലെ സുഹൃത്തായ റയീസിന്റെ അടുത്ത് ചെന്നു. എന്നാൽ അവന് ഈ പരിപാടിയെക്കുറിച്ച് അറിവില്ലായിരുന്നു.
ഹിന്ദുവായ നീ എന്തിനാണ് അതിൽ പങ്കെടുക്കുന്നതെന്ന് അവൻ ചോദിച്ചു. മതത്തെക്കുറിച്ച് പഠിക്കണമെന്ന് താൽപര്യമുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് ഇസ്ലാമിനെക്കുറിച്ച് കൂടുതലായി പറഞ്ഞുതന്നു. അപ്പോത്തന്നെ സാക്ഷ്യവാക്ക് ചൊല്ലിത്തരാം എന്ന് പറഞ്ഞ്, ഷഹദത്ത് ചൊല്ലിതന്നു. അത് ഞാൻ ഏറ്റ് ചൊല്ലി. എന്നിട്ട് എന്നോട് പറഞ്ഞു, ഇപ്പം മുതൽ നീ ഒരു മുസ്ലിം ആയി എന്ന്.
പിന്നെ എന്റെ ഫ്രണ്ട് ഷരീഫയുടെ ബ്രദർ വഴി മലപ്പുറത്തുള്ള ആസിഫ് ഉസ്താദിന്റെ നമ്പർ തന്നു. അവരെ വിളിച്ചപ്പോൾ, വാട്സ്ആപ്പിൽ ഹിദായത്ത് സിസ്റ്റേഴ്സ് എന്ന ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തു. അതിൽ കൺവേർട്ടായ പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഫിദയായ അഖില എന്നോട് പേഴ്സനൽ ചാറ്റ് ചെയ്യുമായിരുന്നു. രണ്ട് മൂന്ന് തവണ വീട്ടിൽ വന്ന താമസിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിൽ വന്നപ്പോഴും ചാറ്റിങ്ങിലും ഇസ്ലാമിക കാര്യങ്ങൾ മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ആ കുട്ടിയുടെ ലൗവറിന് വേണ്ടിയാണ് ആ കുട്ടി ഇസ്ലാമായതെന്നാണ് ഞാൻ മനസ്സിലാക്കിയത്.
അതിന് ശേഷം വീട്ടുകാരെക്കൂടി ഇസ്ലാമിലേക്ക് കൊണ്ടുവരാൻ ഞാൻ നോക്കി. അച്ഛനുംഅമ്മയും ഇസ്ലാമിൽ വിശ്വാസിക്കാത്തതുകൊണ്ട് എനിക്ക് തോന്നി. ഇസ്ലാമിൽ വിശ്വസിച്ചില്ലെങ്കിൽ മാതാപിതാക്കളായാൽ പോലും അവരെ ആ തരത്തിൽ കാണേണ്ടതില്ലെന്നാണ് മറ്റുള്ളവർ എനിക്ക് പഠിപ്പിച്ച് തന്നത്.
വീട്ടിൽ നിന്നാൽ ഇസ്ലാമായി ജീവിക്കാൻ എനിക്ക് പറ്റില്ലെന്ന നിലയിലായി. ആ ഘട്ടത്തിൽ മതം പഠിക്കാനുള്ള മൂന്ന് സ്ഥാപനങ്ങൾ അനീസ എനിക്ക് പറഞ്ഞുതന്നു. നിയമപരമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു. അങ്ങനെ നസീബയുടെ ബ്രദർ എനിക്ക് അഫിഡവിറ്റ് ഉണ്ടാക്കുന്നതിനായി റഫീഖ് വക്കീലിന്റെ നമ്പർ തന്നു. പിന്നെ ഇർഫാൻ എന്ന വക്കീൽ ഗുമസ്ഥൻ വഴി ജനാർദ്ദനൻ വക്കീലിന്റെ അടുത്ത് നിന്ന് അഫിഡവിറ്റ് തയ്യാറാക്കി. പിന്നീട് 22 പേജുള്ള ലെറ്റർ എഴുതി തയ്യാറാക്കി, എന്നിട്ട് ഫ്രണ്ട്സിന് കൊടുത്തു. നസീബയുടെ അടുത്ത ഒരു ബന്ധു ആച്ചിക്കും കൊടുത്തു. അവരുടെ സഹോദരനാണ് സിറാജ്. അങ്ങനെ സിറാജ് എന്നെ വിളിച്ച് എപ്പോൾ വേണമെങ്കിലും എന്ത് സഹായം വേണമെങ്കിലും ചെയ്ത് തരാം എന്ന് പറഞ്ഞു. അങ്ങനെ അവർ പറഞ്ഞ പ്രകാരം ജൂലൈ പത്തിന് വീട് വിട്ടിറങ്ങി. പരിയാരം വരെ ഞാൻ ബസിൽ വന്നു. അപ്പോ കോഴിക്കോട് താമസിക്കുന്ന അനീസ അവിടെ വന്നു. അവിടെ സിറാജും വേറൊരാളും കാറിൽ എന്നെ കൂട്ടാൻ വന്നു.
കാറിൽ കയറിയ ഉടനെ ഫോൺ വാങ്ങിവെച്ചു. എന്നിട്ട് ഒരു ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. അവിടെ രണ്ട് ദിവസം തമാസിപ്പിച്ചു. പിന്നീട് വേറെ ഒരു വീട്ടിലേക്ക് മാറ്റി. അവിടെ പോപ്പുലർ ഫ്രണ്ടിന്റെ വനിതാ നേതാക്കൾ എന്നെ കാണാൻ വന്നു. അതവാ പൊലീസിൽ ഹാജരാകേണ്ടി വന്നാൽ സുഹൃത്ത് അനീസയുടെ കണ്ണുർ ഇരിട്ടിയിലെ ബന്ധുവീട്ടിലാണെന്ന് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. എത്ര നാൾ ഇങ്ങനെ നിൽക്കേണ്ടി വരുമെന്ന് അറിയില്ല. വീട്ടുകാർ ഹേർബ്യസ് കൊടുത്താൽ എല്ലാം എളുപ്പമാകും എന്നും പറഞ്ഞു.
വീട്ടുകാർ ഹേബ്യസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിറാജും ഫാമിലിയും വന്ന് എന്നെ എറണാകുളത്തെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ട് സിറാജും ഫാമിലിയും തിരികെ കണ്ണുൂരിലേക്ക് വന്നു. ആ വീട്ടിൽ ഒരാഴ്ച താമസിച്ചു. മിസ്സിംങ്ങ് കേസ് മാത്രാണ് വീട്ടുകാർ കൊടുത്തിട്ടുള്ളത്. അതുകൊണ്ട് പൊലീസിൽ നേരിട്ട് ഹാജരാകണമെന്നും പറഞ്ഞു.
അങ്ങനെ അന്ന് തന്നെ കണ്ണൂരിലേക്ക് വന്നു. കണ്ണൂരിലെത്തിയാൽ ഏഷ്യാനെറ്റിന് അഭിമുഖം നൽകണം എന്നും പറഞ്ഞു. ആരും നിർബന്ധിച്ചിട്ടല്ല മതം മാറിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ചാനലിൽ പറയണമെന്ന് പറഞ്ഞു. അങ്ങനെ പയ്യാമ്പലം ബീച്ചിൽ വെച്ച് ഏഷ്യാനെറ്റ് എന്റെ അഭിമുഖം എടുത്തു.

പിന്നെ കാൽടെക്സ് ജംങ്ഷനിൽ കൊണ്ടുവിട്ടു. അപ്പോ എന്റെ ഫോൺ തിരിതെ തന്നു. പക്ഷെ അനീസയുടെ സിം ആയിരുന്നു അതിൽ. എന്റെ സിം പൊലീസ് ട്രേസ് ചെയ്യാതിരിക്കാൻ ഒടിച്ചുകളഞ്ഞെന്നും അവർ പറഞ്ഞു. അങ്ങനെ പുതിയ ബസ്റ്റാന്റിലേക്ക് ഞാൻ ഓട്ടോ വിളച്ച് പോയി. അവിടെ വെച്ച് കാസർഗോഡ് സിഐയെ വിളിച്ചു. അവർ നമ്പർ തന്നിരുന്നു. 15 മിനുട്ട് കൊണ്ട് തന്നെ അവർ ബസ്റ്റാന്റിൽ വന്നു എന്നെ കൂട്ടിക്കൊണ്ടുപോയി.
അവർ കണ്ണൂരിൽ തന്നെ ഉണ്ടായിരുന്നു. അവിടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അപ്പോ മതപഠനത്തിന് പകണമെന്ന് ഞാൻ വാശി പിടിച്ചു. അതിനാൽ മഹിളാ മന്ദിരത്തിലേക്ക് കോടതി എന്നെ മാറ്റി.
അവർ കണ്ണൂരിൽ തന്നെ ഉണ്ടായിരുന്നു. അവിടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അപ്പോ മതപഠനത്തിന് പകണമെന്ന് ഞാൻ വാശി പിടിച്ചു. അതിനാൽ മഹിളാ മന്ദിരത്തിലേക്ക് കോടതി എന്നെ മാറ്റി.
അപ്പോളാണ് അച്ഛൻ ഹേബ്യസ് ഫയൽ ചെയ്യുന്നത്. അങ്ങനെ ഹൈക്കോടതിയിൽ ഹാജരായ ഞാൻ അമ്മയുടെയും അച്ഛന്റേയും കരച്ചിൽ കണ്ട് വീട്ടുകാർക്കൊപ്പം പോകാം എന്ന് സമ്മതിച്ചു.
അങ്ങനെ വീട്ടിൽ എത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോളാണ്. ആർഷ വിദ്യാസമാജത്തിലെ ശ്രുതി, ചിത്ര എന്നീ പേരുള്ള രണ്ട് കൗൺസിലേഴ്സ് വീട്ടിൽ എത്തുന്നത്. അവർ എന്റെ മുന്നിൽ മതഗ്രന്ഥങ്ങൾ എടുത്ത് വെച്ച് താരതമ്യ പഠനം നടത്തി. അപ്പോ ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കണം എന്ന് തോന്നി. അങ്ങനെയാണ് എറണാകുളത്തെ ആർഷ വിദ്യാ സമാജത്തിൽ ഓഗസ്റ്റ് പത്തിന് ഞാൻ എത്തുന്നത്.

അവിടെ വച്ചാണ് എനിക്ക് പറ്റിയ ചതി ഞാൻ മനസ്സിലാക്കിയതും വീണ്ടും ഹിന്ദുവിശ്വാസത്തിലേക്ക് തിരികെയെത്തിയതും. ആചാര്യൻ മനോജ് സാറിന്റെയും മധു സാറുമാണ് എന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
No comments:
Post a Comment