കോഴിക്കോട്: നന്തിബസാർ കാളിയേരി അസീസിന്റെ മകൾ ഹനാൻ (22) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് വിളയാട്ടൂർ പൊക്കിട്ടാട്ട് നബീൽ (27) നെ വടകര ഡിവൈ.എസ്.പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.[www.malabarflash.com]
കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ വെച്ചാണ് നബീലിനെ പിടികൂടിയത്. മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നബീലിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് ഹനാൻ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
സ്ത്രീപീഡനത്തിനും, അസ്വാഭാവിക മരണത്തിനുമാണ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം വെള്ളിയാഴ്ച രാത്രിയാണ് ഹനാനെ ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഹനാന് മരണപ്പെടുകയായിരുന്നു. പരിശോധനയില്‍ തൂങ്ങിമരിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെയാണ് ഹനാന്റെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെത്തുടര്‍ന്നാണെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.
അതേ സമയം ഹനാന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആക്ഷൻ കമ്മിറ്റി. ചൊവ്വാഴ്ചയാണ് നന്തിയിൽ ആക്ഷൻകമ്മിറ്റി യോഗം ചേർന്നത്. കുറ്റവാളികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു
No comments:
Post a Comment