Latest News

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെരിങ്ങളം വരിട്ടിയാക്ക് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന റംല (41)യാണ് മരിച്ചത്.കൊലയ്ക്ക് ശേഷം ഭര്‍ത്താവ് നാസര്‍ ഓടി രക്ഷപ്പെട്ടു.[www.malabarflash.com]

രാത്രി ഏഴരയോടെ വീട്ടില്‍ നിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ റംലയെ കണ്ടത്. ഉടന്‍ തന്നെ പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

റംലയുടെ തലയ്ക്ക് മാരകമായി മുറിവേറ്റിരുന്നു. അഞ്ച് മാസം മുന്പാണ് ദന്പതിമാര്‍ പ്രദേശത്തെ ഒരു വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ താമസത്തിന് എത്തിയത്. ഇവരുടെ സ്വദേശമോ മറ്റ് വിവരങ്ങളോ ഒന്നും അയല്‍ക്കാര്‍ക്കുപോലും അറിയില്ല.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ സംശയം. ഇരുവരും സ്ഥിരം വഴക്കിടാറുണ്ടായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. റംല വീട്ടുജോലി ചെയ്തും ലോട്ടറി വിറ്റുമാണ് കുടുംബം പോറ്റുന്നത്. നാസറിന് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇരുവരുടെയും പുനര്‍ വിവാഹമാണ്. കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ട നാസറിനെ പോലീസ് തെരയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.