ന്യൂഡല്‍ഹി: ഇന്ത്യൻ കായികരംഗത്തെ കായിക താരം കൂടിയായ രാജ്യവര്‍ധൻ സിംഗ് റാത്തോഡ് നയിക്കും. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് കേന്ദ്ര കായിക വകുപ്പ് ഭരിക്കാൻ കായിക താരം നിയോഗിക്കപ്പെടുന്നത്. ഷൂട്ടിംഗ് ചാമ്പ്യനും ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവുകൂടിയാണ് റാത്തോഡ്.[www.malabarflash.com]
വാർത്താ വിതരണ സഹമന്ത്രിയായിരുന്ന റാത്തിഡിനെ പുനസംഘടനയിൽ മോദി പുതിയ ഉത്തരവാദിത്വം ഏൽപ്പിക്കുകയായിരുന്നു.
യുവജന, കായിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് റാത്തോഡിനെ നിയമിച്ചിരിക്കുന്നത്. വിജയ് ഗോയലിനെ മാറ്റിയാണ് റാത്തോഡിനെ കായിക മന്ത്രിയായി നിയമിച്ചത്. വിജയ് ഗോയലിനെ പാര്‍ലമെന്ററി വകുപ്പിലേക്കാണ് മാറ്റിയത്.
ഇന്ത്യയുടെ കായിക ചരിത്രത്തിൽ ആദ്യമായി റാത്തോഡിലൂടെയാണ് വ്യക്തിഗത ഇനത്തിൽ രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ ലഭിക്കുന്നത്. 2004 ഏഥൻസ് ഒളിമ്പിക്സിൽ ഡബിൾ ട്രാപ്പ് പുരുഷൻ വിഭാഗത്തിലാണ് റാത്തോഡ് വെള്ളി നേടിയത്. 2003 സിഡ്നി ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയാണ് റാത്തോഡ് ഏഥൻസിലെത്തിയത്. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് 47 കാരനായ റാത്തോഡ്.

No comments:
Post a Comment