Latest News

ഭീകരബന്ധത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനവുമായുള്ള ബന്ധത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രനീക്കം. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ് അടക്കമുള്ളവ ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇത്.[www.malabarflash.com]

കണ്ണൂര്‍ കനകമല ക്യാമ്പ്, ബംഗളുരുവില്‍ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്ലാമിക് സ്റ്റേറ്റ് അല്‍-ഹിന്ദി എന്ന സംഘടനയുമായി ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി എന്നിവയും എന്‍.ഐ.എ. റിപ്പോര്‍ട്ടിലുണ്ട്. 

കനകമല ക്യാമ്പ് അന്വേഷിച്ച എന്‍.ഐ.എ. വാളുകളും നാടന്‍ ബോംബുകളും സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കാനുള്ള സാമഗ്രികളും പിടിച്ചെടുത്തിരുന്നു.
ഭീകര പ്രവര്‍ത്തനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം, ഭീകരക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, ബോംബ് നിര്‍മാണ പരിശീലനം തുടങ്ങിയവയെപ്പറ്റി വിശദമായ റിപ്പോര്‍ട്ടാണ് എന്‍.ഐ.എ. ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരം നിരോധിക്കാന്‍ ഏറ്റവും യുക്തമായ കേസാണ് ഇതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണേന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന രേഖകളുള്ള നിലയ്ക്ക് കേന്ദ്രസര്‍ക്കാരിനു െകെകെട്ടി നില്‍ക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ െകെവിട്ടുപോകുന്നതിനു മുമ്പ് നടപടി സ്വീകരിക്കാന്‍ സമയമായിരിക്കുന്നു- ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, എന്‍.ഐ.എയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പോപ്പുലര്‍ ഫ്രണ്ട് നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി. കോയ അവകാശപ്പെട്ടു. സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്‍.ഐ.എ. അന്വേഷിക്കുകയോ വിശദീകരണം ആരായുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമല്ല. ഭീകരക്യാമ്പുകള്‍ സംഘടിപ്പിക്കുകയോ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കുചേരുകയോ ചെയ്തിട്ടില്ലാത്ത തങ്ങളെ ഭീകരസംഘടനയെന്നു വിളിക്കുന്നതിന് അടിസ്ഥാനമില്ല. 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമാണു തങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത്. 

കേരളത്തില്‍ ആര്‍.എസ്.എസ് - സി.പി.എം ഏറ്റുമുട്ടലുകളില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടും അവരെ ആരും ദേശവിരുദ്ധരെന്നു വിളിക്കുന്നില്ലെന്നും പി. കോയ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.