കോഴിക്കോട്: വസ്തു കച്ചവട ബ്രോക്കറെന്ന വ്യാജേന വൻ കവർച്ചകൾ നടത്തി ആഡംബര ജീവിതം നയിച്ചു വന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് കുട്ടാപറമ്പ് മുഹമ്മദി (37) നെ കാരന്തൂരിൽ നിന്നാണ് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.[www.malabarflash.com]
കുന്നമംഗലത്തും പരിസരത്തും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്.
നൂറിലേറെ തെളിയിക്കപ്പെടാത്ത മോഷണങ്ങൾ ഇയാൾ നടത്തിയതാണെന്നു പോലീസ് പറഞ്ഞു. ഇതിൽ മുപ്പതോളം മോഷണങ്ങൾ തെളിഞ്ഞു. കുന്നമംഗലം, ചേവായൂർ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ മുക്കം, താമരശ്ശേരി എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്.
കുന്നമംഗലത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 24 വീടുകളിൽ മോഷണവും മോഷണ ശ്രമവുമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് 30 പവനോളം സ്വർണവും രണ്ട് ലക്ഷത്തോളം രൂപയും നഷ്ടമായി.
നാട്ടിൽ രണ്ടു കോടിയോളം രൂപ വിലവരുന്ന രണ്ടു വീടുകൾ ഇയാൾക്കുണ്ട്. അതിൽ ഇയാൾ താമസിക്കുന്ന വീട് സ്വന്തം രൂപകൽപന ചെയ്ത് കള്ള അറകളോടൂകൂടി പണിതതാണ്. ഒരു ജീപ്പ്, ആഡംബര കാർ, 80 ഏക്കർ റബർ തോട്ടം, പെട്രോൾ പമ്പ് തുടങ്ങിയവയും സ്വന്തമായുണ്ട്. ഇതെല്ലാം മോഷണ വസ്തുക്കൾ വിറ്റോ പണയപ്പെടുത്തിയോ വാങ്ങിയതാണെന്നു സംശയിക്കുന്നു.
മുഹമ്മദിനെയും കൂട്ടി വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 25 പവനോളം ആഭരണങ്ങൾ, മൂന്നു റാഡോ ഉൾപ്പെടെ നിരവധി വാച്ചുകൾ, ടാബ്, വെള്ളി ആഭരണങ്ങൾ, പണം തുടങ്ങിയവ കണ്ടെടുത്തു. ഇതിൽ വാച്ചുകളും 20 രൂപയുടെ പൊട്ടിക്കാത്ത നോട്ടുകെട്ടുകളും കഴിഞ്ഞ ദിവസം കുന്നമംഗലത്തു നിന്നു മോഷ്ടിച്ചതാണ്.
2009 ൽ ഇരിക്കൂറിൽ പോലീസ് പിടികൂടിയിരുന്നു. പിന്നീട് ഇപ്പോഴാണ് പിടിയിലാകുന്നത്.
ഇയാൾ വസ്തു കച്ചവട ബ്രോക്കറായാണ് അറിയപ്പെടുന്നത്. നാട്ടിൽ നിന്ന് വാഹനത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കോഴിക്കോട്ടെത്തി റോഡരികിലെ വീടുകളിലാണ് മോഷണം നടത്തുന്നത്. പുലർച്ചെ നഗരത്തിലെത്തി ട്രെയിനിൽ കണ്ണൂരിലേക്ക് മടങ്ങും. ആറടിയിലധികം ഉയരമുള്ള മോഷ്ടാവിനെക്കുറിച്ച് മോഷണം നടന്ന ചില വീടുകളിലെ സ്ത്രീകൾ നൽകിയ സൂചനകളാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്.

No comments:
Post a Comment