Latest News

ഈജിപ്തിലെ മുസ് ലിം പള്ളി‍‍യിൽ സ്ഫോടനവും വെടിവെപ്പും; 235 മരണം

കൈ​റോ: ഇൗ​ജി​പ്​​തി​ൽ വ​ട​ക്ക​ൻ സി​നാ​യി​യി​ലെ മു​സ്​​ലിം പ​ള്ളി​യി​ൽ ബോം​ബ്​ സ്​​​ഫോ​ട​ന​ത്തി​ലും തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​വെ​പ്പി​ലും 235 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 130 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.[www.malabarflash.com] 

അ​ൽ​അ​രി​ഷ്​ ന​ഗ​ര​ത്തി​ന​ടു​ത്ത ബി​ർ അ​ൽ​അ​ബെ​ദി​ലെ അ​ൽ​റൗ​ദ പ​ള്ളി​യി​ൽ ​ജു​മു​അ ന​മ​സ്​​കാ​ര​ത്തി​നി​ടെ​യാ​ണ്​ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്​. തു​ട​ർ​ന്ന്​ പ​ള്ളി​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ഒാ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കു​നേ​രെ​യാ​ണ്​ നാ​ലു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നി​ര​വ​ധി സൈ​നി​ക​രു​മു​ണ്ട്. ഇൗ​ജി​പ്​​തിന്റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​യു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ 50ഒാ​ളം ആം​ബു​ല​ൻ​സു​ക​ളി​ലാ​ണ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ബോം​ബ്​ സ്​​ഫോ​ട​ന​ത്തി​​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം തീ​വ്ര​വാ​ദി ഗ്രൂ​പ്പു​ക​ളാ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ഇൗ​ജി​പ്​​ത്​ സ​ർ​ക്കാ​ർ മൂ​ന്നു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ സീ​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

2011നു​​ശേ​ഷം വ​ട​ക്ക​ൻ സി​നാ​യി​യി​ൽ ഐ.​എ​സ്​ അ​നു​കൂ​ല തീ​വ്ര​വാ​ദി​ക​ൾ നി​ര​വ​ധി ത​വ​ണ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ​ മു​ഹ​മ്മ​ദ്​ മു​ർ​സി​യെ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തു​​നി​ന്ന്​ നീ​ക്കി​യതോ​ടെ​യാ​ണ്​ പോലീ​സു​കാ​ർ​ക്കും സൈ​നി​ക​ർ​ക്കും​നേ​രെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​ത്. ഇ​തി​നു​​ശേ​ഷം 700ഒാ​ളം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. സു​ര​ക്ഷ​സേ​ന ഇ​വി​ടെ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കു​ക​യും തീ​വ്ര​വാ​ദി​ക​ളെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

സെ​പ്​​റ്റം​ബ​റി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ 18 പോലീസു​കാ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 2015ൽ ​സി​നാ​യി​യി​ൽ​നി​ന്ന്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന റ​ഷ്യ​ൻ വി​മാ​നം ബോം​ബ്​ സ്​​ഫോ​ട​ന​ത്തി​ൽ ത​ക​ർ​ത്ത​ത്​ ത​ങ്ങ​ളാ​ണെ​ന്ന്​ ഭീ​ക​ര​വാ​ദി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. 224 യാ​ത്ര​ക്കാ​രാ​ണ്​ അ​ന്ന്​ കൊ​ല്ല​പ്പെ​ട്ട​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.