വ്യാഴാഴ്ച രാത്രി മാതൃസഹോദരി കാരിച്ചിയോടൊപ്പം ഉറങ്ങാന്‍ കിടന്ന ശാലിനിയെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തില്‍ നടത്തിയപ്പോഴാണ് വീടിനടുത്ത പുഴയരികില്‍ ശാലിനിയുടെ ചെരുപ്പ് കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയെന്നാണ് വിവരം.
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ശാലിനിയുടെ മരണ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശിയായ ഒരു മിലിട്ടറി ഉദ്യോഗസ്ഥനുമായി ശാലിനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഈ യുവാവ് കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് തിരിച്ചുപോയിരുന്നു.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍ അവധിയിലായതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ടാറിംഗ് തൊഴിലാളിയായ പ്രഭാകരന്റെയും ബീഡി തൊഴിലാളിയായ ശാന്തയുടെയും ഏക മകളാണ് ശാലിനി.
No comments:
Post a Comment