Latest News

വ്യാജ ചികിത്സയില്‍ കണ്ണില്‍ പഴുപ്പ് ബാധിച്ചതായി പരാതി

പെരിയ: വ്യാജ വൈദ്യന്റെ ചികിത്സയില്‍ മരുന്ന് ഉപയോഗിച്ചവര്‍ക്ക് കണ്ണില്‍ പഴുപ്പ് ബാധിച്ചതായി പരാതി. ഒരാഴ്ച മുന്‍പ് പെരിയ ടൗണില്‍ കാഴ്ച വര്‍ധിപ്പിക്കുന്ന മരുന്ന് എന്ന പ്രചാരണവുമായാണ് വൈദ്യന്‍ വില്പന നടത്തിയത്.[www.malabarflash.com] 

മരുന്ന് വില്പനയ്ക്ക് മുന്നോടിയായി ചിലര്‍ക്ക് കണ്ണില്‍ സൗജന്യമായി മരുന്ന് ഇറ്റിച്ച് നല്‍കിയിരുന്നു. കണ്ണില്‍ മരുന്ന് ഉപയോഗിച്ചവര്‍ക്കാണ് ഇപ്പോള്‍ അസഹനീയമായ വേദന അറുഭവപ്പെടുന്നത്.

മരുന്ന് ഉപയോഗിച്ച ശേഷം പലരുടെയും കണ്ണ് ചുവന്ന് കലങ്ങിയ നിലയിലാണ്. പെരിയയിലെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരാണ് മരുന്ന് കൂടുതല്‍ ഉപയോഗിച്ചത്. മരുന്ന് ഉപയോഗിച്ചവരെല്ലാം വിവിധ ആസ്​പത്രികളില്‍ ചികിത്സ തേടി. 

ഓട്ടോഡ്രൈവര്‍മാരില്‍ പെരിയാനത്തെ കുമാരന്‍ (38), ആയമ്പാറയിലെ നാരായണന്‍ (55) ഇപ്പോഴും ചികില്‍സയിലാണ്. നടന്ന് മരുന്നുവില്പന നടത്തുന്ന വൈദ്യനെ നാട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.