കോൽക്കത്ത: വഴിയിലിറങ്ങിയ കാട്ടാനയുടെ ചിത്രമെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ജയ്പാൽഗുരിയിൽ ലത്താഗുരി വനപ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.[www.malabarflash.com]
സാദിഖ് റഹ്മാൻ എന്ന നാൽപ്പതുകാരനാണു ദാരുണമായി കൊല്ലപ്പെട്ടത്. ജയ്പാൽഗുരിയിലെ ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനാണ് സാദിഖ്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം കടന്നു പോകുന്നതിനിടെ ആന വഴിയിൽനിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇത് പകർത്താൻ ശ്രമിക്കവെയാണ് സാദിഖ് ആക്രമിക്കപ്പെട്ടത്.
സാദിഖിനെ ചവിട്ടിവീഴ്ത്തി 15 മിനിറ്റിനുശേഷമാണ് ആന സ്ഥലത്തുനിന്നു മാറാൻ തയാറായത്. ആശുപത്രിയിൽ എത്തിക്കുന്പോഴേയ്ക്കും സാദിഖ് മരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 84 പേരാണ് ബംഗാളിൽ കഴിഞ്ഞ വർഷം ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

No comments:
Post a Comment