Latest News

ജില്ലാ കലോൽസവം; പന്തലിന്റെ കാൽനാട്ടൽ നിർവഹിച്ചു

കാസർകോട്: 58 -ാമത് കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയിയുടെ പന്തലിന്റെ കാൽനാട്ടൽ കർമ്മം പിബി അബ്ദുൽ റസാക്ക് എം.എൽ.എ നിർവഹിച്ചു.[www.malabarflash.com]

സ്റ്റേജ് ആന്റ് പന്തൽ സബ് കമ്മിറ്റി ചെയർമാൻ രേണുക ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ, ബ്ളോക്ക് പഞ്ചായത്ത് അംഗം താഹിറ താജുദ്ധീൻ, ഗ്രാമ പഞ്ചായത്ത് അംഗം ഷാസിയ സി എം വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ: ഗിരീഷ്, സ്കുൾ മാനേജർ സി ടി അഹമ്മദലി, പി ടി എ പ്രസിഡന്റ് സി എച്ച് റഫീഖ്, പ്രിൻസിപ്പാൾ സാലിമ്മ ജോസഫ് ഹെഡ് മാസ്റ്റർ രാജീവർ, സ്കൂൾ മാനേജിംഗ് കമ്മറ്റി കൺവീനർ പി.എം അബ്ദുല്ല എന്നിവർ സംബന്ധിച്ചു. 

സ്റ്റേജ് ആന്റ് പന്തൽ കമ്മിറ്റി കൺവീനർ അജയ് കുമാർ സ്വാഗതവും, എ ബി അൻവർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.