കൊച്ചി: കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മലയാളികളടക്കം അഞ്ചു മരണം. വൈപ്പിൻ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി കെവിൻ എന്നിവരാണു മരിച്ച മലയാളികൾ. പതിനഞ്ചോളം പേർക്കു പരുക്കേറ്റു.[www.malabarflash.com]
കപ്പൽശാലയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നാണു വിവരമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷണെന്ന ഒഎൻജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. മറ്റു മൂന്നുപേരും അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടുന്നു.
കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കപ്പലിന്റെ ‘സ്ഥിരത’ നിലനിർത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളിൽ വെള്ളം നിറയ്ക്കാറുണ്ട്. അതിൽ മുന്നിലെ ടാങ്കിലായിരുന്നു അപകടം. എന്നാൽ എങ്ങനെയാണു പൊട്ടിത്തെറിയുണ്ടായതെന്നു വ്യക്തമായിട്ടില്ല. അറ്റകുറ്റപ്പണി സമയത്ത് ടാങ്കിനു സമീപത്തുണ്ടായിരുന്ന ജീവനക്കാരാണു കൊല്ലപ്പെട്ടത്.
പൊട്ടിത്തെറിയെത്തുടർന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പോലീസ് കമ്മിഷണർ പറഞ്ഞു. ഇവരിൽ ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരാണു മരിച്ചത്. രണ്ടു പേർ കപ്പലിൽ കുടുങ്ങിയതായി പ്രാഥമിക വിവരമുണ്ടായിരുന്നു. ഇവരെ രക്ഷിച്ചതായും കമ്മിഷണർ അറിയിച്ചു.

തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണർ വ്യക്തമാക്കി. അപകടം സംബന്ധിച്ച് കപ്പൽശാലയിൽ നിന്നുള്ള ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല.
No comments:
Post a Comment