ഉദുമ: പാലക്കുന്ന് കരിപ്പോടി തിരൂർ മുച്ചിലോട്ട് 'ഭഗവതി ക്ഷേത്ര ബ്രഹ്മ കലശോത്സവത്തിന് തുടക്കംകുറിച്ച് വർണാഭമായ കലവറ ഘോഷയാത്ര. വെടിത്തറക്കാൽ ത്രയംബകേശ്വര ഭജന മന്ദിര പരിസരത്തുനിന്നു പകൽ പതിനൊന്നോടെ ആരംഭിച്ച് ഉച്ചയോടുകൂടി മുച്ചിലോട്ട് നടയിൽ പ്രവേശിച്ചു.[www.malabarflash.com]
മുത്തുക്കുടകുളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ, ഐശ്വര്യത്തേയും കാർഷിക സമൃദ്ധിയേയും സൂചിപ്പിച്ചുകൊണ്ട് ഇളംപച്ചയിൽ ബോർഡറോടുകൂടിയ ഒരേ തരത്തിലുള്ള സാരിയണിഞ്ഞു ആയിരത്തിലധികം മാതൃസമിതി അംഗങ്ങൾ അണിനിരന്നു.

18 പ്രാദേശിക സമിതികളുടേയും നേതൃത്വത്തിൽ വിളയിച്ചെടുത്ത ജൈവപച്ചക്കറിയും നാളികേരവും അരിയും സ്ത്രീകൾ തലയിലേറ്റിയും അധികംവന്നവ വാഹനങ്ങളിലുമാണ് ക്ഷേത്രത്തിലെത്തിച്ചത്. കേരളത്തനിമ വിളിച്ചോതിക്കൊണ്ട് മോഹിനിയാട്ട വേഷധാരികളായ പെൺകുട്ടികൾ പിടിച്ച ബാനർ തുണിയിൽ നിർമിച്ചതായിരുന്നു.
No comments:
Post a Comment