ദമ്മാം: മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുല്ല (37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജി ഖദീജ ദമ്പതികളുടെ മകൾ റിസ്വാന(30) എന്നിവരെയാണ് അൽ അഹ്സയിലെ അയൂണിൽ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ് ഭാര്യയോടൊപ്പം ദമ്മാമിലേക്ക് പോവുകയാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രണ്ട് ദിവസമായി ഇയാളെ കാണാതായതിനാൽ ഹൈപർമാർക്കറ്റ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.
ദമ്പതികൾ മരിച്ചതായി പോലീസാണ് തിങ്കളാഴ്ച വൈകുന്നേരം വിവിരം നൽകിയത്. ദീർഘകാലമായി സൗദിയിലുള്ളയാളാണ് കുഞ്ഞബ്ദുല്ല. നാല് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് പ്രാഥമിക വിവരം.

No comments:
Post a Comment