തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപ വിലയുള്ള 1.7 കിലോ സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയിലായി. [www.malabarflash.com]
കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ മജീദ് (39), സിറാജ് (21) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടിയത്. ബഹ്‌റൈനില്‍ നിന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍.
കുവൈത്തില്‍ നിന്നാണ് അബ്ദുള്‍ മജീദ് ബഹ്‌റൈന്‍ വഴി തിരുവനന്തപുരത്തെത്തിയത്. സിറാജ് ദുബായില്‍ നിന്നാണ് ബഹ്‌റൈന്‍ വഴി ഇവിടെയെത്തിയത്. സ്വന്തം ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് അധികൃതര്‍ പറഞ്ഞു.
അബ്ദുല്‍ മജീദ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചാണ് ഒരു കിലോ സ്വര്‍ണക്കട്ടി കടത്താന്‍ ശ്രമിച്ചത്. മൊബൈല്‍ ഫോണിന്റെ കവറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
സിറാജ് ചെക്ക് ഇന്‍ ബാഗിന്റെ തുറക്കുന്ന ഭാഗത്ത് ഉള്ളില്‍ സ്വര്‍ണപ്പേപ്പറിന്റെ മാതൃകയില്‍ ഒട്ടിച്ചുവച്ചിരിക്കുകയായിരുന്നു. എക്‌സ് റേ പരിശോധനയില്‍ പോലും ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡി.ആര്‍.ഐ. സംഘത്തിന്റെ തിരുവനന്തപുരം യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

No comments:
Post a Comment