ബേക്കൽ: കുട്ടിശിൽപികളുടെ കരവിരുതിൽ ബേക്കൽ ബീച്ചിൽ ശിൽപമൊരുങ്ങും. ബിആർഡിസി ബേക്കൽ ബീച്ച് പാർക്കിലൊരുക്കുന്ന 400 മീറ്റർ നീളത്തിലുള്ള ‘ആർട് വോക്ക്’ പദ്ധതിയുടെ ഭാഗമായാണ് ശിൽപ നിർമാണത്തിനായി കുട്ടികൾ എത്തിയത്.[www.malabarflash.com]
18 വയസ്സിനു താഴെയുള്ള വിദ്യാർഥികൾ നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുയിട ശിൽപങ്ങളാകും ഇതോടെ ബേക്കലിൽ ഒരുങ്ങുക.
പദ്ധതിയുടെ ഭാഗമായി പതിനാലുകാരനായ എം.വി.ചിത്രരാജും പതിമൂന്നുകാരിയായ കെ.എം.രേവതിയുമാണ് ബേക്കൽ ബീച്ച് പാർക്കിൽ ശിൽപനിർമാണം ആരംഭിച്ചത്. പരിപാടിയുടെ തറക്കല്ലിടൽ കർമം കെ.കുഞ്ഞിരാമൻ എംഎൽഎ നിർവഹിച്ചു. 12 വിദ്യാർഥികളാണ് ശിൽപ നിർമാണത്തിനായി അപേക്ഷിച്ചിരുന്നത്. ഇവരിൽ നിന്നും ചിത്രചരിത്രകാരൻ കെ.കെ.മാരാർ, കാലടി ശങ്കരാചാര്യ സർവകലാശാല ശിൽപവിഭാഗം മുൻ മേധാവി ഡോ. ടി.ജി.ജ്യോതിലാൽ എന്നിവരടങ്ങുന്ന പാനലാണ് കൂടിക്കാഴ്ച നടത്തി ശിൽപികളെ തിരഞ്ഞെടുത്തത്.
പത്തടി ഉയരമുള്ള ഒരു ശിൽപം 18 വയസ്സിനു താഴെയുള്ള കുട്ടി നിർമിക്കുക എന്നത് അത്യപൂർവമാണെന്നു കെ.കെ.മാരാർ പറഞ്ഞു. ചെറുവത്തൂർ തിമിരി സ്വദേശിയായ എം.വി.ചിത്രരാജ് ശിൽപകലയിൽ കേന്ദ്ര സർക്കാരിന്റെ ടാലന്റ് സർച് അവാർഡിന് അർഹനായിട്ടുണ്ട്. 2018ലെ ദേശീയ സാംസ്കാരികോത്സവത്തിലേക്കു ശിൽപകലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ബാലശിൽപിയുമാണ്.
ചെറുവത്തൂർ ടെക്നിക്കൽ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ചിത്രരാജ് മൂന്നാം വയസ്സിലാണ് ശിൽപ നിർമാണ പഠനം തുടങ്ങിയത്. കൊടക്കാട് ഒറോട്ടച്ചാൽ കോളനിനിവാസിയായ രേവതി 2016-17ൽ ശിൽപകലയിൽ കേന്ദ്രസർക്കാർ ടാലന്റ് റിസർച് അവാർഡിന് അർഹത നേടിയ ഇന്ത്യയിലെ അഞ്ചു വിദ്യാർഥികളിൽ ഒരാളാണ്. കൊടക്കാട് കെഎംവിഎച്ച്എസ്എസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.
നാലാം ക്ലാസു മുതൽ ശിൽപനിർമാണ പരിശീലനം തുടങ്ങി. 15 അടി ഉയരമുള്ള ശിൽപമാണ് ചിത്രരാജിന്റെ ലക്ഷ്യം. രേവതിയുടേത് 10 അടി ശിൽപവും. ഓരോ സംഘത്തിലും സഹായികളടക്കം 14 വിദ്യാർഥികളാണ് ഉള്ളത്. ഇവരിൽ എട്ടുപേർ ആൺകുട്ടികളും ആറു പേർ പെൺകുട്ടികളുമാണ്. ബേക്കൽ ബീച്ചിൽ ക്യാംപ് ചെയ്താണ് ശിൽപ നിർമാണം. ഒരുമാസം കൊണ്ട് രണ്ടു ശിൽപങ്ങളുടെയും നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

No comments:
Post a Comment