കൊണ്ടോട്ടി: ദുബായിൽനിന്ന് കരിപ്പൂരിലെത്തിയ രണ്ടു വയനാട് സ്വദേശികളിൽനിന്ന് 24.89 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വയനാട് തരവണ സ്വദേശികളായ മുഹമ്മദ് കുന്നുമ്പുറത്ത്(30), ഖാലിദ് (36) എന്നിവരിൽനിന്നാണ് എയർകസ്റ്റംസ് ഇന്റലിജൻസ് 787 ഗ്രാം സ്വർണം പിടികൂടിയത്.[www.malabarflash.com]
ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്.
മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. മിശ്രിതത്തിൽനിന്നു പിന്നീട് സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. മുഹമ്മദിൽനിന്നു പിടികൂടിയ മിശ്രിതത്തിൽനിന്നു 12.20 ലക്ഷം രൂപയുടെയും ഖാലിദിന്റെ കൈവശമുണ്ടായിരുന്ന മിശ്രിതത്തിൽനിന്ന് 12.68 ലക്ഷം രൂപയുടെയും സ്വർണമാണ് ലഭിച്ചത്.

No comments:
Post a Comment