ചിറ്റൂര്‍: സേലത്തെ സ്വകാര്യാശുപത്രിയില്‍ മരിച്ച മീനാക്ഷിപുരം നെല്ലിമേട് സ്വദേശി മണികണ്ഠന്റെ മൃതദേഹത്തില്‍നിന്ന് ആശുപത്രിയധികൃതര്‍ ഏഴ് അവയവങ്ങള്‍ എടുത്തുമാറ്റിയിട്ടുണ്ടെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. രേഖകള്‍ പരിശോധിച്ച് ചിറ്റൂര്‍ തഹസില്‍ദാര്‍ പാലക്കാട് കളക്ടര്‍ക്കയച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.[www.malabarflash.com]
ഹൃദയം, രണ്ട് വൃക്ക, നേത്രപടലം, കരള്‍, കുടല്‍, പാന്‍ക്രിയാസ്, ശ്വാസകോശം എന്നിവയാണ് എടുത്തുമാറ്റിയതായി റിപ്പോര്‍ട്ടിലുള്ളത്.
സേലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠന് കഴിഞ്ഞ 20-നാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. ആശുപത്രിയിലെ ചികിത്സാച്ചെലവായ രണ്ടരലക്ഷം രൂപ അടച്ചെങ്കിലേ മൃതദേഹം വിട്ടുനല്‍കൂ എന്നും, അല്ലെങ്കില്‍ മൃതദേഹത്തിലെ അവയവങ്ങള്‍ ദാനംചെയ്ത് മൃതദേഹം കൊണ്ടുപോകാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി മണികണ്ഠന്റെ അച്ഛന്‍ പേച്ചിമുത്തു തഹസില്‍ദാര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സഹോദരന്‍ മനോജ് സമ്മതപത്രം എഴുതിനല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തികസ്ഥിതി മോശമായ കുടുംബത്തോട് മൃതദേഹം വിട്ടുനല്‍കുന്നതിനായി അവയവദാനം നടത്താന്‍ ആശുപത്രിയധികൃതര്‍ ആവശ്യപ്പെട്ടെന്നും ഈ ചൂഷണത്തിന് കുടുംബം ഇരയായിട്ടുണ്ടെന്നും ചിറ്റൂര്‍ തഹസില്‍ദാര്‍ വി.കെ. രമ പറഞ്ഞു.
മണികണ്ഠന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. കേസ് ജൂലായ് 11-ന് പാലക്കാട്ട് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
മണികണ്ഠന്റെ മരണത്തിനുശേഷം അവയവദാനം നടത്താന്‍ ആവശ്യപ്പെട്ട ആശുപത്രിയധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും, വിഷയം കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളുടെ പ്രശ്‌നമായതിനാല്‍ സ്വതന്ത്ര അന്വേഷണം വേണം. സംഭവത്തിലെ ദുരൂഹത നീക്കി കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ അവയവക്കച്ചവടമാഫിയയുടെ ഇടപെടലുണ്ടെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ കേരളസര്‍ക്കാര്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

No comments:
Post a Comment