Latest News

കര്‍ണാടകയില്‍ വിജയക്കൊടി പാറിച്ച് ബിജെപി

ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ ജയം. 2013 നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബിജെപി കർണാടകയിൽ ഭരണം പിടിച്ചത്.[www.malabarflash.com]

അതേസമയം, തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. ബിജെപി ഒറ്റയ്ക്കു ഭരണം പിടിച്ചതോടെ കിങ് മേക്കറാകുമെന്ന് കരുതപ്പെട്ടിരുന്ന ജെഡിഎസിനും ഇവിടെ റോളില്ല. തനിച്ച് ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ ഫലങ്ങൾ മാറ്റി മറിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം.

കഴിഞ്ഞ തവണത്തേക്കാൾ അമ്പതോളം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്. 

ലീഡ് നില ഇങ്ങനെ: ബിജെപി (108), കോൺഗ്രസ് (72), ജെഡിഎസ് (40), മറ്റുള്ളവർ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. കർണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോൺഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്കും കുറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.