കാഞ്ഞങ്ങാട്: ഭര്‍ത്താവിനോടൊപ്പം കാഞ്ഞങ്ങാട് നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി. കോടോത്തെ 62കാരനായ ഗംഗാധരന്റെ ഭാര്യ 42കാരിയായ പ്രഭയാണ് ഒളിച്ചോടിയത്.[www.malabarflash.com]
വെളളിയാഴ്ച രാവിലെ വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനാണ് ഇരുവരും കാഞ്ഞങ്ങാട്ടെത്തിയത്. ഇതിനിടയില്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പോയ പ്രഭ പിന്നീട് തിരിച്ചുവന്നില്ല. മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ്ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ സൈബര്‍സെല്‍ മുഖേന നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ മലപ്പുറം ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഭ മലപ്പുറം സ്വദേശിയായ സുരേഷിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായി.
മിസ്ഡ് കോളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് വാട്‌സ് ആപ്പ് ചാറ്റിംഗിലൂടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. പ്രഭ കാഞ്ഞങ്ങാട്ട് വരുന്നുണ്ടെന്ന് അറിഞ്ഞ് കാഞ്ഞങ്ങാട്ടെത്തി കാത്തു നിന്ന സുരേഷ് പ്രഭയുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു.
No comments:
Post a Comment