Latest News

ആദ്യ ചുവപ്പുകാർഡ്​ കൊളംബിയക്ക്​; ജ​പ്പാ​ന്‍റെ പ​ട​യോ​ട്ട​ത്തി​ന്​ കി​ക്കോ​ഫ്​ കു​റി​ച്ചു.

മോ​ർ​ഡോ​വി​യ: ലോ​ക​ക​പ്പി​ൽ വീ​ണ്ടും അ​ട്ടി​മ​റി. ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ ജ​ർ​മ​നി​ക്കു പി​ന്നാ​ലെ കൊ​ളം​ബി​യ​യും ആ​ദ്യ മ​ത്സ​ര​ത്തി​ൽ വീ​ണു. ഏ​ഷ്യ​ൻ ശ​ക്തി​ക​ളാ​യ ജ​പ്പാ​നോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ലാ​റ്റി​ന​മേ​രി​ക്ക​ൻ വ​ന്പ​ൻ​മാ​രാ​യ കൊ​ളം​ബി​യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ യൂ​യ ഒ​സാ​ക്ക ജ​പ്പാ​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ൾ നേ​ടി​. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ നേ​ടി സ​മ​നി​ല പാ​ലി​ച്ചു.[www.malabarflash.com]

ജ​പ്പാ​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ​ത​ന്നെ ജ​പ്പാ​ൻ കൊ​ളം​ബി​യ​യെ ഞെ​ട്ടി​ച്ചു. ഷിന്‍ജി ക​ഗാ​വ​യു​ടെ ഗോ​ളി​ലേ​ക്കു​ള്ള ഷോ​ട്ട് ബോ​ക്സി​ൽ കാര്‍ലോസ് സാഞ്ചെസ് മൊറേനോ കൈ​കൊ​ണ്ട് ത​ടു​ത്ത​തി​ന് സാ​ഞ്ച​സി​നു ചു​വ​പ്പു​കാ​ർ​ഡും ജ​പ്പാ​നു അനുകൂലമായി പെ​നാ​ൽ​റ്റി​യും റ​ഫ​റി വി​ധി​ച്ചു. ഷോ​ട്ടെ​ടു​ത്ത ക​ഗാ​വ​യ്ക്കു പി​ഴ​ച്ച​തു​മി​ല്ല. ഇ​തോ​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ൻ മേ​ൽ​ക്കൈ നേ​ടി. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ ആ​ദ്യ ചു​വ​പ്പു​കാ​ർ​ഡാ​യി​രു​ന്നു സാ​ഞ്ച​സി​ന്‍റേ​ത്.

പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും കൊ​ളം​ബി​യ​ൻ നി​ര ത​ള​ർ​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 39-ാം മി​നി​റ്റി​ൽ കൊ​ളം​ബി​യ തി​രി​ച്ച​ടി​ച്ചു. ഫ്രീകി​ക്കി​ൽ​നി​ന്ന് യു​വാ​ൻ ക്വി​ന്‍റ​റോ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. ജാ​പ്പ​നീ​സ് പ്ര​തി​രോ​ധ​നി​ര പ​ന്ത് ത​ട​യാ​ൻ ചാ​ടി​യ​പ്പോ​ൾ ക്വി​ന്‍റ​റോ ഉതിര്‍ത്ത ഗ്രൗ​ണ്ട​ർ ഗോ​ൾ​ലൈ​ൻ ക​ട​ന്നു. ജ​പ്പാ​ൻ ഗോ​ളി ഗോ​ള​ല്ലെ​ന്നു വാ​ദി​ച്ചെ​ങ്കി​ലും ഗോ​ൾ​ലൈ​ൻ ടെ​ക്നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഗോ​ൾ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യി​ൽ പ​ത്തു​പേ​രു​ടെ കൊ​ളം​ബി​യ​യ്ക്കു​മേ​ൽ ജ​പ്പാ​ൻ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. 73-ാം മി​നി​റ്റി​ൽ അ​വ​ർ​ക്ക് ഇ​തി​നു പ്ര​തി​ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്തു. വെറ്ററന്‍ താരം കെ​യ്സു​ക്കി ഹോ​ണ്ട​യെ​ടു​ത്ത കോ​ർ​ണ​റി​ൽ ത​ല​വ​ച്ച, യു​യു ഒ​സാ​ക്കൊ കൊ​ളം​ബി​യ​ൻ വ​ല​യി​ൽ പ​ന്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ലീഡ് വഴങ്ങിയതോടെ സ​മ​നി​ല​യ്ക്കാ​യി കൊ​ളം​ബി​യ പൊ​രു​തി​യെ​ങ്കി​ലും കൂ​ടു​ത​ൽ ഗോ​ൾ വ​ഴ​ങ്ങാ​തെ ജ​പ്പാ​ൻ പി​ടി​ച്ചു​നി​ന്ന​തോ​ടെ ജ​യം ഏ​ഷ്യ​ൻ ശ​ക്തി​ക​ൾ​ക്കൊ​പ്പം നി​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.