Latest News

തട്ടിയെടുത്തത് അഞ്ചു കോടി; ഖത്തറിനെ ഞെട്ടിച്ച സുനില്‍ മേനോന്‍

കൊച്ചി: കോടികളുടെ തട്ടിപ്പു നടത്തി ഖത്തറിനെ ഞെട്ടിച്ച് മലയാളി. ഖത്തര്‍ മ്യൂസിയത്തിന്റെ അക്കൗണ്ടില്‍ നിന്ന് അഞ്ചു കോടി തട്ടിയെടുത്ത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുനില്‍ മേനോനാണ് ഖത്തറിനെ ഞെട്ടിച്ചത്.[www.malabarflash.com]

കൊടുങ്ങല്ലൂരിലെ വീട്ടിലിരുന്ന് സ്വന്തമായി തയാറാക്കിയ ആപ്പുപയോഗിച്ചായിരുന്നു തട്ടിപ്പ്. ഖത്തര്‍ മ്യൂസിയത്തിന്റെ അക്കൗണ്ടില്‍നിന്ന് അഞ്ചു കോടി 20 ലക്ഷമാണ് സുനില്‍ മേനോന്‍ തട്ടിയെടുത്തത്.

ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണമുപയോഗിച്ച് വരയ്ക്കാക്കാന്‍ ജെറോം നെപ്പോളിന്‍ എന്ന അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അഞ്ചു കോടി 20 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ മ്യൂസിയത്തിന്റെ ഇമെയിലിലേക്ക് വ്യാജ സന്ദേശമയച്ചായിരുന്നു തട്ടിപ്പ്. താന്‍ രാജകുടുംബത്തിലെ അംഗമാണെന്ന വ്യാജേനയാണ് മ്യൂസിയം അധികൃതര്‍ക്ക് സന്ദേശം അയച്ചത്.

രാജകുടുംബത്തിന്റെ പേരിലുള്ള നിര്‍ദ്ദേശമായതിനാല്‍ മ്യൂസിയം അധികൃതര്‍ പണം കൈമാറി. പിന്നീട് ജെറോം നെപ്പോളിയന്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണം എത്തിയത് തൃശൂരിലെ ഒരു ബാങ്കിലാണെന്നു കണ്ടെത്തി. ഇതോടെ ഖത്തറിലെ സംഘം കൊടുങ്ങല്ലൂര്‍ പോലീസിനെ വിവരമറിയിക്കുകയും അവര്‍ കേരളത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പണമെത്തിയ അക്കൗണ്ടിന്റെ ഉടമ സുനില്‍ മേനോനാണെന്നു കണ്ടെത്തുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.