മോസ്കോ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഏക ഗോളിന്റെ ബലത്തിൽ മൊറോക്കോയ്ക്കെതിരേ പോർച്ചുഗൽ കടന്നുകൂടി. റഷ്യൻ ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ പോർച്ചുഗൽ സ്പെയിനിനോടു സമനില പാലിച്ചിരുന്നു. [www.malabarflash.com]
മത്സരത്തിന്റെ നാലാം മിനിട്ടിൽ മൗറിന്യോയുടെ കോർണർ കിക്കിൽനിന്നാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. ക്രിസ്റ്റ്യാനോയുടെ ഹെഡർ മൊറോക്കോ വല ചലിപ്പിക്കുകയായിരുന്നു. റഷ്യൻ ലോകകപ്പിൽ റൊണാൾഡോയുടെ നാലാം ഗോളായിരുന്നു ഇത്. സ്പെയിനിനെതിരായ ആദ്യ മത്സരത്തിൽ റൊണാൾഡോ ഹാട്രിക് നേടിയിരുന്നു.
ആദ്യ ഗോൾ വീണതിനുശേഷം പോർച്ചുഗലിനെ വിറപ്പിച്ച പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്. എന്നിരുന്നാലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. പോർച്ചുഗൽ ബോക്സിനുള്ളിൽ ലഭിച്ച നിരവധി സുവർണാവസരങ്ങൾ മൊറോക്കോ പുറത്തേക്ക് അടിച്ചു കളഞ്ഞു.
തുടർച്ചയായ രണ്ടാം തോൽവി ഏറ്റവാങ്ങിയതോടെ മൊറോക്കോ ലോകകപ്പിൽനിന്നു പുറത്തായി. ആദ്യ മത്സരത്തിൽ അവർ ഇറാനോടു തോറ്റിരുന്നു.

No comments:
Post a Comment