Latest News

ഒന്നര വര്‍ഷം മുമ്പ്‌ കാറിടിച്ച്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒന്നരവര്‍ഷത്തോളമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇച്ചിലങ്കോട് സ്വദേശിയും മായിപ്പാടി പെര്‍ദ്ദണെ ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍ താമസക്കാരനുമായ സദാശിവ (28) യാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.[www.malabarflash.com] 

ഒന്നര വര്‍ഷം മുമ്പ് സൂരംബയലിനും സീതാംഗോളിക്കുമിടയില്‍ പോകുന്നതിനിടെ സദാശിവ ഓടിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. ഗുരുതരനിലയില്‍ മാസങ്ങളോളം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടില്‍ കഴിയുകയായിരുന്നു. 

പരേതനായ ബാബു-സീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കൃഷ്ണ, ഉമേശ, പ്രേമ, ലളിത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.