കാസര്‍കോട്: ഭര്‍ത്താവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടാംഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.[www.malabarflash.com]
കുമ്പള കണ്ണാംബട്ടിയിലെ അബ്ദുള്‍റഹ്മാന്റെ രണ്ടാംഭാര്യ നഫീസത്ത് മിസിരി(27)യയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യഭാര്യയായ ഗോവ സ്വദേശിനി മിസിരിയയെ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
2011 ആഗസ്ത് 7ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെടുന്ന സമയത്ത് നഫീസത്ത് മിസിരിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കിടപ്പുമുറിയുടെ ജനാലയിലൂടെ പെട്രോള്‍ ഒഴിച്ചാണ് മിസിരിയ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസിരിയ ചികിത്സക്കിടയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.
പൊള്ളലേറ്റ അബ്ദുള്‍ റഹ്മാനും ഏറെക്കാലം ചികിത്സയിലായിരുന്നു. കുമ്പള സിഐയായിരുന്ന യു പ്രേമനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള സിഐ ആയിരുന്ന ടി പി രഞ്ജിത്താണ്.
കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 34 പേരെ സാക്ഷിയായി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.
No comments:
Post a Comment