ഉദുമ: ഉപയോഗ ശൂന്യമായ കുളത്തിൽ മാലിന്യം തള്ളിയതിനെതിനെ തുടർന്ന് പരിസരവാസികൾ പകർച്ചവ്യാധി ഭീഷണിയിൽ. തിരുവക്കോളി പാർഥസാരഥി ക്ഷേത്രത്തിന് പുറകിലെ പകുതിൽ ഭാഗം മൂടിയ കുളത്തിലാണ് മാലിന്യം തള്ളിയത്.[www.malabarflash.com]
കല്യാണ സൽക്കാരം, വീടുകൾ, ഹോട്ടൽ, ഇറച്ചികട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം ചാക്കുകളിലും പ്ലാസ്‌റ്റിക് ബാഗുകളിലും കൊണ്ടുവന്നാണ് കുളത്തിൽ തള്ളുന്നത്. ഇറച്ചി അവശിഷ്‌ടം വെള്ളത്തിൽ കുതിർന്ന് പുഴുക്കൾ പടർന്നു. ഇതുമൂലം പരിസരമാകെ ദുർഗന്ധം വമിക്കുകയാണ്. കൂടാതെ സമീപത്തെ കിണറുകളിൽ വെള്ളത്തിന് നിറവും രുചി വ്യത്യാസവും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.
കൊതുകിന്റെയും ഈച്ചയുടെയും ശല്യവും രൂക്ഷമായി. സ്വകാര്യ കുളം വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് നൽകുകയായിരുന്നുമെത്ര. ഈ കുളം ക്ഷേത്രത്തിന്റെ അല്ലെന്ന് പറഞ്ഞ് ക്ഷേത്ര കമ്മിറ്റിയും കൈയൊഴിഞ്ഞു.
പിന്നീട് കാടുമൂടിയ കുളത്തിൽ കെട്ടിടം പൊളിച്ച് സമഗ്രികൾ തള്ളാൻ തുടങ്ങി. ഇങ്ങനെ മുക്കാൽ ഭാഗവും മൂടിയ കുളത്തിലാണ് മാലിന്യവും തള്ളുന്നത്. ഉദുമ പഞ്ചായത്തിന് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിെല്ലന്ന് നാട്ടുകാർ പറയുന്നു.
തിരുവക്കോളി ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മാലിന്യം തള്ളിയനിലയിൽ
തിരുവക്കോളി ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മാലിന്യം തള്ളിയനിലയിൽ
No comments:
Post a Comment