Latest News

നീലേശ്വരം മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും

നീലേശ്വരം: മാരാര്‍ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ വെച്ച് നടന്നു. സമാജം പ്രസിഡന്റ് കെ.നാരായണമാരാരുടെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.സതീശന്‍ യോഗം ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബി.ടെക്, എം.ടെക് എന്നിവയില്‍ ഉന്നതവിജയവും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടുകയും ചെയ്ത സമുദായത്തിലെ കുട്ടികളെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. 
സമുദായത്തിലെ മുതിര്‍ന്ന വ്യക്തികളെ കെ.വി രാഘവമാരാര്‍ ആദരിച്ചു. 

കെ.ഉണ്ണിക്കൃഷ്ണന്‍, പി.വി നന്ദകുമാര്‍ എന്നിവര്‍ തയ്യാറാക്കിയ സമുദായാംഗങ്ങളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി കെ.വി രാഘവമാരാര്‍ക്ക് നല്‍കി കെ.നാരായണമാരാര്‍ പ്രകാശനം ചെയ്തു. 

യോഗത്തില്‍ കെ.ഗംഗാധരമാരാര്‍, പ്രൊഫ. പുരുഷോത്തമന്‍, കെ.തങ്കമണി ടീച്ചര്‍, മുരളീധരന്‍, കെ.ബാലകൃഷ്ണമാരാര്‍, കെ.രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോരച്ചംവയലില്‍ ഗോവിന്ദമാരാര്‍ റിട്ടേണിംഗ് ഓഫീസറായി 

കെ.നാരായണമാരാര്‍ (പ്രസിഡന്റ്), പി.വി മധുസൂദനമാരാര്‍ (വൈസ് പ്രസിഡന്റ്), കെ.ഗംഗാധരമാരാര്‍ (സെക്രട്ടറി), വസന്ത ടീച്ചര്‍ (ജോയിന്റ് സെക്രട്ടറി), കുതിരുമ്മല്‍ ചന്ദ്രശേഖരന്‍ (ട്രഷറര്‍), പി.വി ദാമോധരമാരാര്‍, ചിറക്കാലവീട്ടില്‍ നന്ദകുമാര്‍, പി.വി വിജയകുമാര്‍, കലാനിലയം സതീശന്‍, പ്രഭാകരന്‍, തങ്കമണി ടീച്ചര്‍ (മെമ്പര്‍മാര്‍) എന്നിവരെയും പ്രൊഫ. പുരുഷോത്തമന്‍, കുഞ്ഞിക്കണ്ണമാരാര്‍, സേതുമാധവന്‍, ഉണ്ണിക്കൃഷ്ണന്‍ നീലേശ്വരം എന്നിവരെ ഉപദേശകസമിതി അംഗങ്ങളായും ചടങ്ങില്‍ വെച്ച് തിരഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.