കാസറകോട്: ഈ വർഷത്തെ ചേമ്പർ ഓഫ് കൊമേഴ്സിന്റെ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഓണ സദ്യക്കുള്ള കൂപ്പൺ വിതരണോത്ഘാടനം ബസ് ഓണേർസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഗിരീഷിന് നൽകി വ്യവസായി സമീർ തളങ്കര നിർവ്വഹിച്ചു.[www.malabarflash.com]
ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് സെക്രട്ടറി മുഹമ്മദലി ഫത്താഹ്, എക്സിക്യൂട്ടീവ് മെമ്പർ ഖമറുദ്ധീൻ തളങ്കര, ട്രെഷറർ തുളസീതരൻ, സിറ്റി ഫ്രെണ്ട്സ് കാസറകോട് പ്രസിഡന്റ് ഇബ്രാഹിം ബാങ്കോട്, പൊതുപ്രവർത്തകൻ ത്വൽഹത്ത് തളങ്കര, നൗഫൽ റിയൽ, ഹാരിസ് കെ.കെ പുറം തുടങ്ങിയവർ സംബന്ധിച്ചു.
വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 26 നു പതിനെട്ട് തരം കറികളും രണ്ടു തരം പായസവും അടങ്ങിയ സമൃദ്ധമായ ഓണ സദ്യയും കമ്പവലി നാടൻപാട്ട് പൂക്കളം തുടങ്ങി കാസർകോട് പട്ടണത്തെ പുളകമണിയിക്കുന്ന സജ്ജീകരണങ്ങളാണ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് കാസർകോട്ട് ഒരുക്കുന്നത്.
No comments:
Post a Comment