Latest News

കോഴിക്കോട്​, വയനാട്​, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ; രണ്ട് കുടുംബത്തിലെ 10 പേരടക്കം 16 മരണം

കോഴിക്കോട്∙ മഴയ്ക്കൊപ്പം ദുരിതം വിതച്ച് സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടൽ. പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടി.[www.malabarflash.com]

സംസ്ഥാനത്ത് ഇതുവരെ 16 മരണം. ഇടുക്കി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 മരണം. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. പെരിയാർവാലിയിൽ രണ്ടുപേരെ കാണാനില്ല.

മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുൾപൊട്ടി. താമരശേരിയിൽ ഒരാളെ കാണാതായി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. 

മലമ്പുഴ അണക്കെട്ടിനു സമീപം ഉരുൾപൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടേക്കു തിരിച്ചു. റവന്യുമന്ത്രി അടിയന്തര യോഗം വിളിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.