Latest News

പ്രവാസികൾക്കു പകരക്കാരെ ഉപയോഗിച്ച് വോട്ട്; ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ(പ്രോക്സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.[www.malabarflash.com]

നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമരൂപം നൽകിയിരുന്നു. എന്നാൽ, പാർലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല.

നിലവിൽ വിദേശ ഇന്ത്യാക്കാർക്ക് തങ്ങൾ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ട്. എന്നാൽ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാൻ കഴിയൂ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.