കാസര്‍കോട്: പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിലുള്ള തീരുമാനം ഹൈക്കോടതി ജില്ലാകോടതിക്ക് വിട്ടു.[www.malabarflash.com]
വിചാരണക്കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണക്കോടതിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സെയ്ദ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
No comments:
Post a Comment