കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്നു മാസമാക്കി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവന്നാൽ മൂന്നു മാസംവരെ കുവൈത്തിൽ നിർത്താം.[www.malabarflash.com]
മന്ത്രാലയത്തിലെ പാസ്പോർട്ട്-പൗരത്വകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചതായി പ്രാദേശിക അറബ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് അടുത്തിടെയായി എല്ലാതരം സന്ദർശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. കുടുംബത്തെ വിട്ടുനിൽക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇതിൽ മാറ്റംവരുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു.

അണ്ടർ സെക്രട്ടറിയുടെ അറിയിപ്പ് കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയെങ്കിലും ഞായറാഴ്ചയോടെയാണ് പ്രാബല്യത്തിലായത്. അതിനിടെ, ഏതെങ്കിലും വിദേശിക്ക് കഴിഞ്ഞ ആഴ്ച ഭാര്യക്കും മക്കൾക്കുംവേണ്ടി ഒരു മാസത്തേക്ക് സന്ദർശക വിസ നൽകിയിട്ടുണ്ടെങ്കിൽ അവർക്ക് പുതിയ അപേക്ഷ സമർപ്പിച്ചാൽ മൂന്നു മാസത്തേക്കുള്ള സന്ദർശക വിസയാക്കിമാറ്റാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ മാതാപിതാക്കൾ, സഹോദരി-സഹോദരന്മാർ പോലുളള കുടുംബത്തിലെ മറ്റുള്ളവർക്കുളള സന്ദർശക വിസ, കമേഴ്സ്യൽ സന്ദർശക വിസ എന്നിവയുടെയെല്ലാം കാലാവധി ഒരുമാസം തന്നെയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ മാതാപിതാക്കൾ, സഹോദരി-സഹോദരന്മാർ പോലുളള കുടുംബത്തിലെ മറ്റുള്ളവർക്കുളള സന്ദർശക വിസ, കമേഴ്സ്യൽ സന്ദർശക വിസ എന്നിവയുടെയെല്ലാം കാലാവധി ഒരുമാസം തന്നെയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
No comments:
Post a Comment