Latest News

നർത്തകിക്കു നേരെ രാസവസ്​തു പ്രയോഗം; കാഴ്​ച നഷ്​ടപ്പെട്ടു

ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മഹേന്ദ്ര എന്ന മോനു സെന്‍ എന്ന യുവാവാണ് അറസ്റ്റിലായത്.[www.malabarflash.com]

പരിപാടി അവതരിപ്പിക്കുന്നതിന് അമേരിക്കയിലേക്കു പോകാനിരിക്കെ ചൊവ്വാഴ്ച വീട്ടുപരിസരത്തു വെച്ചാണ് ആക്രമണമുണ്ടായത്. ആസിഡ് തെറിച്ച്‌ പെണ്‍കുട്ടിയുടെ മുഖത്തും കണ്ണിനും പൊള്ളലേറ്റു. നൃത്ത ക്ലാസില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായിരുന്നു അക്രമം നടത്തിയ മോനു സെന്‍.

ഇയാള്‍ പെണ്‍കുട്ടിയോട് നിരവധി തവണ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവ ദിവസവം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീടിനു പുറത്തേക്കു വരാന്‍ പറഞ്ഞു. പെണ്‍കുട്ടി പുറത്തു വന്നയുടനെ പ്രതി ആസിഡ് മുഖത്തൊഴിച്ച് ഓടി രക്ഷപ്പെട്ടു.

കൈയില്‍ ആസിഡുമായ മുഖം പാതി മൂടിയ രീതിയില്‍ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ നില്‍ക്കുന്ന മോനു സെന്നിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. കണ്ണിലെ കോര്‍ണിയയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.