മേല്‍പറമ്പ്: കെ.എസ്.ടി.പി റോഡില്‍ മീന്‍ ലോറി കാറിലിടിച്ച് വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ മേല്‍പറമ്പ് ടൗണിലാണ് അപകടം. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്നു ലോറി എതിരെ വരികയായിരുന്ന സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നു.[www.malabarflash.com]
അപകടത്തെ തുടര്‍ന്ന് ലോറി മറിയുകയും കാറിന് മുകളില്‍ വീഴുകയുമായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് ലോറി റോഡില്‍ നിന്നും പുറത്തേക്ക് കാറിനെയും തള്ളി പോവുകയായിരുന്നു.
മേല്‍പറമ്പ് സ്വദേശി ഖലീല്‍ (32) ആണ് കാറിലുണ്ടായിരുന്നത്. ലോറി മറിയുന്നത് കണ്ട ഖലീല്‍ എതിരെയുള്ള സീറ്റിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാല്‍ കുടുങ്ങുകയായിരുന്നു. അരമണിക്കൂറോളം സമയത്തെ പരിശ്രമത്തിന് ശേഷം ലോറി ഉയര്‍ത്തിയാണ് ഖലീലിനെ പുറത്തെടുത്തത്. ഇയാളെയും ലോറി ഡ്രൈവറെയും സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.
കെ.എസ്.ടി.പി റോഡ് വഴി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് അപകടത്തിനിടയാക്കുന്നതയി നാട്ടുകാര്‍ പറയുന്നു. വലിയ വാഹനങ്ങള്‍ കടന്നുവരുന്നത് ഗതാഗത സ്തംഭവനത്തിനും കാരണമാകുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ചില നേരങ്ങളില്‍ ഇടപെടല്‍ ഉണ്ടാവുന്നെങ്കിലും വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും കണ്ടെയിനര്‍- ടാങ്കറുകള്‍ അടക്കം നിരവധി വലിയ വാഹനങ്ങളാണ് കെഎസ്ടിപി വഴി കടന്നുപോകുന്നത്.

No comments:
Post a Comment