ഉദുമ: വീട്ടമ്മമാരും സർക്കാർ ജീവനക്കാരുമടങ്ങുന്ന ഏഴംഗ സംഘം വരച്ച പാരമ്പര്യ ചുമർ ചിത്രങ്ങളുടെ പ്രദർശനം പാലക്കുന്നിൽ തുടങ്ങി.[www.malabarflash.com]
പാലക്കുന്ന് സദ്ഗമയ സ്കൂൾ ഓഫ് ആർട്സിന്റെ മ്യൂറൽ ചിത്രവിദ്യാർഥികളുടെ ആദ്യ പ്രദർശനമാണ് പാലക്കുന്നിൽ നടക്കുന്നത്. 30 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
സദ്ഗമയ ചിത്രകലാ കേന്ദ്രത്തിൽ പഠിച്ചിറങ്ങിയ പി.അരവിന്ദാക്ഷൻ, ശ്രീഷ- അരവിന്ദൻ ,മൃദുല കുമാരി,നിഷ കാടoങ്കോട്, ഉഷ രമേശൻ പുത്തൂർ, പ്രസന്ന- നാരായണൻ പള്ളം, കെ.ആദർശ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. സർക്കാർ ജീവനക്കാരും വീട്ടമ്മമാരുമടങ്ങിയതാണീ സംഘം
പാലക്കുന്ന് അംബിക സ്കൂളിൽ നടക്കുന്ന പ്രദർശനം
ചിത്രകാരൻ എ. സത്യനാഥൻ തലശ്ശേരി ഉദ്ഘാടനം ചെയ്തു.
രഞ്ജൻ മാടായി പി.അരവിന്ദാക്ഷൻ, പി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണ്
പ്രദർശനം. ഞായറാഴ്ച സമാപിക്കും
രഞ്ജൻ മാടായി പി.അരവിന്ദാക്ഷൻ, പി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണ്
പ്രദർശനം. ഞായറാഴ്ച സമാപിക്കും
No comments:
Post a Comment