പാണത്തൂര്‍: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 14കാരിയായ ആദിവാസി പെണ്‍കുട്ടിയെ പലവട്ടം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ബളാന്തോട് മാപ്പിളച്ചേരിയിലെ ബിനു (30), ബാലകൃഷ്ണന്‍ (40) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.[www.malabarflash.com]
കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഇവരുടെ വീടുകളില്‍ വെച്ചും പ്രലോഭിപ്പിച്ച് വനത്തില്‍ കൊണ്ടുപോയുമാണ് ഇരുവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സ്‌കൂളില്‍ ചൈല്‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം പുറത്തുവന്നത്.

പിന്നീട് ചൈല്‍ഡ്‌ലൈന്‍ അധികൃതരും വനിതാ പോലീസും പെണ്‍കുട്ടിയില്‍ നിന്നും കൂടുതല്‍ വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് രണ്ടുപേരും പല ദിവസങ്ങളിലായി പലവട്ടം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയുമായി രാജപുരം പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. കേസെടുത്തെന്നറിഞ്ഞതോടെ പ്രതികള്‍ രണ്ടുപേരും ഒളിവില്‍ പോയി. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
No comments:
Post a Comment