Latest News

ഷീന ഷുക്കൂർ സി.പി.എം. വേദിയിലെത്തുന്നു

കണ്ണൂർ: സി.പി.എം. പിന്തുണയോടെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സാംസ്കാരികസമിതിയുടെ വനിതാസമ്മേളനത്തിൽ അതിഥിയായി ഡോ. ഷീന ഷുക്കൂർ.[www.malabarflash.com] 

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 24-ന് രാവിലെ 10-നാണ് വനിതാസമ്മേളനം. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗമായ ബൃന്ദാ കാരാട്ടാണ് ഉദ്ഘാടക. പി.കെ.ശ്രീമതി എം.പി. അധ്യക്ഷതവഹിക്കും.

മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രൊ വൈസ് ചാൻസലറായ ഡോ. ഷീനാ ഷുക്കൂർ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സഹയാത്രികയായിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ വാഴ്ത്തിക്കൊണ്ട് നവമാധ്യമങ്ങളിൽ കുറിപ്പെഴുതിയതിന് മുസ്‌ലിം ലീഗ് സംഘടനാ നടപടിയെടുത്ത അഡ്വ. സി.ഷുക്കൂറാണ് ഡോ. ഷീനയുടെ ഭർത്താവ്.

മുൻ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂർ മുസ്‌ലിം ലീഗ് അഭിഭാഷക സെല്ലായ അഭിഭാഷക ലീഗ് കാസർക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. പി.ജയരാജനെ പ്രശംസിച്ചതിനെത്തുടർന്ന് ആ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.