കൊച്ചി: ഹൈക്കോടതി ജുഡീഷൽ രജിസ്ട്രാറെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. എളമക്കര ഭവൻസ് വിദ്യാമന്ദിറിനു സമീപം പൂവന്പിള്ളി ലെയ്നിൽ അജയശ്രീ വീട്ടിൽ ജയപ്രകാശിന്റെ ഭാര്യ എൻ. ജയശ്രീ (55) യെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ ഏഴോടെ വീട്ടിലെ കിടപ്പുമുറിയിലെ ജനലിനോടു ചേർന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എളമക്കര പോലീസ് പറഞ്ഞു.
വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവർ വിവരം പോലീസിൽ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പോലീസ് വാതിൽ പൊളിച്ചാണു മുറിക്കുള്ളിൽ പ്രവേശിച്ചത്.
വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവർ വിവരം പോലീസിൽ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പോലീസ് വാതിൽ പൊളിച്ചാണു മുറിക്കുള്ളിൽ പ്രവേശിച്ചത്.
ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുശേഷം പിന്നീട് മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഭർത്താവ് ജയപ്രകാശ് ഇന്റലിജൻസ് ബ്യൂറോ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. മകൻ: അജയ് പ്രകാശ് (ബംഗളൂരു). പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment