Latest News

ഉദുമയിലെ സിപിഎം ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കാൻ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്

ഉദുമ: കാസർകോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയിലെ ഉദുമ ടൗണിൽ റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന സിപിഎം സ്മാരകമായി നിർമ്മിച്ച ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കാൻ യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും.[www.malabarflash.com] 

ഭരണകക്ഷിയായ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന ബസ് ഷെൽട്ടർ പൊളിച്ചു മാറ്റാതെ ലഭ്യമായ സ്ഥലത്ത് മാത്രം റോഡ് നിർമ്മിച്ചു പണി അവസാനിപ്പിക്കാനാണ് കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ ശ്രമം. 

രണ്ടുവർഷത്തിനുള്ളിൽ അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെട്ട 45 ലധികം അപകടങ്ങൾ ഉദുമയിലുണ്ടായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതരുമായി
കെ.എസ് .ടി.പി ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ബസ് ഷെൽട്ടർ പൊളിച്ചുമാറ്റി റോഡ് നിർമ്മാണം പൂർത്തിയാക്കാൻ ധാരണയായിരുന്നെങ്കിലും ഭരണകക്ഷിയുടെ സമ്മർദ്ദത്തെത്തുടർന്ന് ഉദ്യോഗസ്ഥർ അലംഭാവം കാട്ടുകയാണ്. 

ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോഗം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ യു.ഡി.എഫും യൂത്ത് ലീഗും നേരത്തെ സമരപരിപാടികളുമായി രംഗത്തുവന്നിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചത്. 

യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി വേണ്ടി അഡ്വക്കറ്റ് ഹേമലത ഹൈക്കോടതിയിൽ ഹാജരാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.