Latest News

സുഗന്ധമുള്ള സോപ്പ് നിർമ്മാണവുമായി ഉദുമ ഇസ് ലാമിയ സ്കൂൾ ഉമ്മമാർ

ഉദുമ : ഉദുമ ഇസ്ലാമിയ എ.എൽ.പി. സ്കൂളിലെ ഉമ്മമാർ നിർമ്മിച്ച ക്വീൻസ് ബ്യൂട്ടി സോപ്പ് വിപണിയിലിറക്കി.[www.malabarflash.com] 

സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഹംസ ദേളി വിപണനോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ബിജുലൂക്കോസ് അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ഷംസു ബങ്കണ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റഹ് മാൻ പൊയ്യയിൽ , അബ്ദുല്ലക്കുഞ്ഞി ഉദുമ, പി. സുജിത്ത്, അസീസു റഹ് മാൻ, കെ.പി. മൈമൂനത്ത്, സി.എൽ സമീന, എച്ച് ഖമറുന്നിസ, കെ.പി. ബേനസീറ, ഹമീദ് മൂലയിൽ, സി.ഗീത, എ. ബിന്ദു, കെ. ശ്രീജ എന്നിവർ സംബന്ധിച്ചു.

മദർ പി.ടി.എ പ്രസിഡണ്ട് കെ.പി. മൈമൂനത്തിന്റെ നേതൃത്വത്തിൽ സി.എൽ സമീന, എച്ച് കമറുന്നിസ, കെ. തംഷീറ, കെ.പി. ബേനസീർ, കദീജ, കെ.എൻ. നാഫില, സഫിയ നൗഷാദ്, ഇ.കെ. സൗദത്ത്, കെ.എ. നജ്മ , കെ.എ. ഷാക്കിറ, ഹസീന എരോൽ , ഹസീന കുണ്ടടുക്കം എന്നിവരാണ് സോപ്പ് നിർമ്മിച്ചത്.

ലാവൻഡർ , ജാസ്മിൻ, സാന്റൽ , തുളസി ,റോസ് എന്നീ സുഗന്ധമുള്ള നൂറു ഗ്രാം തുക്കം വരുന്ന രണ്ട് സോപ്പിന് നാൽപത് രൂപയാണ് വില.

സോഡിയം ഹൈഡ്രോക്സൈഡ്, വെളിച്ചെണ്ണ, ഓയിൽ കളർ, വെള്ളം, സുഗന്ധദ്രവ്യം എന്നിവയാണ് സോപ്പ് നിർമാണത്തിന് ഉപയോഗിച്ചത്. ആദ്യഘട്ടത്തിൽ നിർമ്മിച്ച സോപ്പ് സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തും. തുടർന്ന് കൂടുതൽ നിർമ്മിച്ച് വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.