വളാഞ്ചേരി: പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. ബുധനാഴ്ച രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു.[www.malabarflash.com]
1936 സപ്തംബര്‍18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം. പിതാവ് കോമുമുസ്ലിയാര്‍ പണ്ഡിതനും സ്‌കൂള്‍ അധ്യാപകനുമായിരുന്നു.
പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം.
ഖാദിരീ ത്വരീഖത്തിന്റെ ഗുരുവും മാര്‍ഗദര്‍ശിയും കൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപറ്റ ഉസ്താദിനെ ആത്മീയ വഴികളിലേക്കു നയിച്ചത്. അദ്ദേഹത്തില്‍ നിന്നാണ് ഖാദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ചിരുന്നു. 27 വര്‍ഷം യുഎഇ ഔഖാഫിനു കീഴില്‍ ഇമാമായി സേവനമനുഷ്ടിച്ചു.
No comments:
Post a Comment