അബുദാബി: അബുദാബി ഹംദാൻ സ്ട്രീറ്റിൽ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവർ നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെ (26) കാണ്മാനില്ല. ഈമാസം എട്ടുമുതലാണ് ഹാരിസിനെ കാണാതായത്.[www.malabarflash.com]
ശംകയിലെ സഹോദരന്റെ ജോലിസ്ഥലത്ത് എത്തി തിരികെ അബുദാബിയിലേക്ക് പോയ ഹാരിസിനെക്കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് സഹോദരൻ സുഹൈൽ അബുദാബി അൽ മിന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് കമ്പനിയുടെ അനുമതിയോടെ ഈ മാസം ആറിന് ഹാരിസ് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ കമ്പനി ഹാരിസിന് പാസ്പോർട്ട് നൽകിയിരുന്നില്ല. ഇതിന്റെ മനോവിഷമം ഹാരിസിനെ അലട്ടിയിരുന്നതായി പരാതിയിൽ പറഞ്ഞു.
ഹാരിസിനെ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം ചെയ്യണമെന്നവശ്യപ്പെട്ട് സുഹൈൽ അബുദാബിയിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി പൂജാ വർനേക്കറിന് പരാതിനൽകി.
ഹാരിസിനെ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം ചെയ്യണമെന്നവശ്യപ്പെട്ട് സുഹൈൽ അബുദാബിയിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി പൂജാ വർനേക്കറിന് പരാതിനൽകി.
ഹാരിസിനെ കണ്ടെത്തുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലാണ്. ഹാരിസിനെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0568145751, 0556270145 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
No comments:
Post a Comment