ബത്തേരി: മലവയലിൽ വാടകയ്ക്ക് താമസിക്കുന്ന ബത്തേരി തിരുനെല്ലി വലിയതറക്കൽ രഞ്ജിത്തിന്റെ ഭാര്യ ആതിരയെയും മൂന്നര വയസ്സുള്ള മകൾ ആഷ്ണയെയും 13 മുതൽ കാണാനില്ലെന്ന് പരാതി. ഇതുസംബന്ധിച്ച് രഞ്ജിത്ത് അമ്പലവയൽ പോലീസിൽ പരാതി നൽകി.[www.malabarflash.com]
പെട്രോൾ പമ്പിൽ ജോലിയുള്ള രഞ്ജിത്ത് 13ന് രാവിലെ 8ന് ജോലിക്ക് പോയ ശേഷം ഉച്ചയ്ക്ക് ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് വൈകിട്ട് നാലോടെ വീട്ടിൽ വന്നു നോക്കിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.

ആതിരയുടെ മൊബൈൽ ഫോണും തുടർന്ന് പ്രവർത്തന രഹിതമായി. കോഴിക്കോടെത്തി അവിടെ നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോയതായാണ് തുടക്കത്തിൽ ലഭിച്ച ഫോൺ ഉപയോഗത്തിൽ നിന്നുള്ള വിവരം.
No comments:
Post a Comment