Latest News

സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് 30 വര്‍ഷം തടവ്

ഹോനോലുലു: സ്‌കൂളില്‍ പോകാന്‍ നിര്‍ബബന്ധിച്ചതിന് അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് കോടതി ശിക്ഷ വിധിച്ചു. യു വേ ഗോങ് (28)എന്ന യുവാവാണ് സ്‌കൂളില്‍ പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ അമ്മയെ കൊലപ്പെടുത്തിയത്. യുവേയ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.[www.malabarflash.com] 

ഹവായിലെ ഹോനോലുലു എന്ന സ്ഥലത്താണ് സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സ്‌കൂളില്‍ പോകാന്‍ മടിക്കാണിച്ച യുവേയെ അമ്മ ലിയു യുങ് ഗോങ്ങ് നിര്‍ബന്ധിച്ചു. ഇത് വാക്കേറ്റത്തില്‍ കലാശിക്കുകയും പ്രകോപിതനായ യുവേ അമ്മയെ തലയ്ക്കടിച്ച് കൊന്നശേഷം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. 

ആറ് മാസത്തിനിപ്പുറം 2017ല്‍ യുവേ ആത്മഹത്യാശ്രമം നടത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച വിവരം യുവേ പോലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്ക് പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

തലയ്‌ക്കേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കോടതിയില്‍ യുവേ കുറ്റം ഏറ്റുപറഞ്ഞു. അമ്മയെ കൊല്ലാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതല്ലെന്നും കയ്യബദ്ധം സംഭവിച്ചതാണെന്നുമാണ് യുവേ കോടതിയില്‍ മൊഴിനല്‍കിയത്.

സംഭവിച്ചുപോയതില്‍ കുടുംബത്തിനോടും യുവേ ക്ഷമ ചോദിച്ചു. ചെയ്തുപോയ തെറ്റില്‍ എനിക്ക് ലജ്ജ തോന്നുന്നുവെന്നും അമ്മയെ താന്‍ ഒരു പാട് സ്‌നേഹിക്കുന്നതായും യുവേ കോടതിയില്‍ മൊഴി നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.