Latest News

അഡൂർ സ്കൂളിന് സിസി ടിവി സുരക്ഷയൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കാസര്‍കോട്: അഡൂർ സ്‌കൂൾ പരിസരം ഇനി സി.സി ടിവി നിരീക്ഷണത്തിലായിരിക്കും. 2001 ൽ അഡൂർ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവിൽ സ്‌കൂളിനും നാടിനും ഉപകരിക്കുന്ന ഈ മാതൃകാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.[www.malabarflash.com] 

പഠിച്ചിറങ്ങിയാൽ പിന്നീട് പലരും മാതൃവിദ്യാലയത്തെ മറക്കുകയാണ് പതിവ്. എന്നാൽ അക്ഷരവെളിച്ചം നൽകിയ വിദ്യാലയത്തിന് ഏറ്റവും ആവശ്യമായ സൗകര്യമൊരുക്കി അത്ഭുതപ്പെടുത്തുകയാണ് മനസ്സിൽ നന്മ മാത്രം കൊണ്ട് നടക്കുന്ന ഈ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ. 

മാസങ്ങൾക്ക് മുമ്പ് ഇവർ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘാടന മികവ് കൊണ്ട് ഏവരെയും അസൂയപ്പെടുത്തുന്നതായിരുന്നു. നൂതനമായ ഏറ്റവും മികച്ച സി സി ടി വി ക്യാമറ വൻ ജനാവലിയുടെ മുമ്പിൽ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ച മുഴുവനാളുകൾക്കും പായസം വിതരണം ചെയ്തു. 

ഹെഡ്മാസ്റ്റർ അനീസ് ജി മൂസാൻ, പ്രിൻസിപ്പാൾ ഇൻ ചാർജ് ശശിധരന്‍, പി ടി എ പ്രസിഡണ്ട് എ.കെ.മുഹമ്മദ് ഹാജി, പി ടി എ വൈസ് പ്രസിഡണ്ടുമാരായ ബി.രാധാകൃഷ്ണ, ടി.എ.അബ്ദുല്ല ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.പി.മൊയ്തീൻ ക‌ുഞ്ഞി,സീനിയര്‍ അസിസ്‌റ്റന്റ് ശാരദ ടീച്ചർ, സ്‌റ്റാഫ് സെക്രട്ടറിഎ.രാജാറാമ,അധ്യാപകരായ മാധവ തെക്കേക്കര, എ.എം.അബ്‌ദ‌ുല്‍ സലാം, രാമചന്ദ്ര മണിയാണി, പൂർവ വിദ്യാർത്ഥികളായ ശുഹൈബ്, ശിഹാബ്‌, സതീഷൻ, കിരൺ,സത്യൻ, റാഷിദ്, ശ്രീശയൻ, ഹാരിസ് ,സവിത, ശശികല, ചിത്ര, സൗമ്യ തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.